നടുവണ്ണൂര്‍ : കാര്യാട്ട് കുഴിയില്‍ ഹാഷിമിന്റെ കുടുംബത്തിന് ബൈത്തുറഹ്മ ഭവനം നിര്‍മ്മിച്ചു നല്‍കി.

ഊരള്ളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കാര്യാട്ട് കുഴിയില്‍ ഹാഷിമിന്റെ കുടുംബത്തിനാണ് ബൈത്തു റഹ്മ ഭവനം നിര്‍മ്മിച്ചു നല്‍കിയത്.
ശാഖ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണിത്.
റിലീഫ് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ നാസര്‍ താക്കോല്‍ കൈമാറി.
ചടങ്ങില്‍ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീക്ക് കുറുങ്ങോട്ട്, മഹല്ല് ട്രെഷറര്‍ മായന്‍,സുധര്‍മന്‍, വി. അര്‍ഷാദ്, സി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Baiturahma built a house for Hashim's family in Karyatt kuzhiyil