പാര്‍പ്പിടത്തിനും ആരോഗ്യത്തിനും മൃഗസംരക്ഷണത്തിനും ശുചിത്വത്തിനും മുന്‍ഗണനയേകി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്

പാര്‍പ്പിടത്തിനും ആരോഗ്യത്തിനും മൃഗസംരക്ഷണത്തിനും ശുചിത്വത്തിനും മുന്‍ഗണനയേകി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
Mar 23, 2023 07:48 PM | By SUBITHA ANIL

പേരാമ്പ്ര : പാര്‍പ്പിടത്തിനും ആരോഗ്യത്തിനും മൃഗസംരക്ഷണത്തിനും ശുചിത്വത്തിനും മുന്‍ഗണനയേകി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിന്റെ അഭാവത്തില്‍ പ്രസിഡന്റ്  എന്‍.ടി. ഷിജിത്താണ് ബജറ്റ് അവതരിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റം സംഭവിച്ച ഗ്രാമപഞ്ചായത്തില്‍ എന്‍.ടി. ഷിജിത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. 36,25,69,283 രൂപ വരവും 35,61,85,376 രൂപ ചെലവും 63,83,907 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഭവന പദ്ധതികള്‍ക്കായി 9 കോടിയും മൃഗസംരക്ഷണത്തിന് 47,00,000 രൂപയും, ആരോഗ്യ മേഖലക്ക് 54,00,000 വും, ശുചിത്വത്തിന് 22,00,000 രൂപയും, കൃഷിക്ക് 29,00,000 രൂപയും തൊഴിലുറപ്പിന് 12 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുന്നതിനായി 20,00,000 രൂപയുടെ പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നു.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവര്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനുമാണ് തുക പ്രധാനമായും വിനിയോഗിക്കുക. സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിലെ അംഗനവാടികള്‍ നവീകരിക്കുന്നതിന് 10 ലക്ഷം രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തില്‍ വയോജന പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപയും ചെറുവണ്ണൂരിലും മുയിപ്പോത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും ചെറുവണ്ണൂര്‍ മേപ്പയ്യൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 13 ലക്ഷം രൂപയും പൊതു ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 4 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചതായി കാണുന്നു.

ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് പുകയില്ലാത്ത അടുപ്പ് പദ്ധതി, വനിതകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിനായി മുട്ടഗ്രാമം പദ്ധതി, സ്ത്രീകളുടെയും കുട്ടികളുടെയും പരാതി പരിഹാരത്തിനായി കൗണ്‍സിലിംഗ്, സ്ത്രീകളുടെ വരുമാന വര്‍ദ്ധനവിനായി ഫലവൃക്ഷതൈ വിതരണം എന്നിവ ബജറ്റ് വിഭാവനം ചെയ്യുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 28,18,400 രൂപയും, കുടിവെള്ള വിതരണത്തിന് 2,00,000 രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷകര്‍ അളക്കുന്ന പാലിന് ഇന്‍സന്റീവ് നല്‍കുന്നതിനായി 1,35,000 രൂപയും നീക്കിവെച്ചിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയെ സമഗ്രമായി ഉള്‍പ്പെടുത്തി മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ബജറ്റ് പറയുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി. എം. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ ബജറ്റ് യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീഷ ഗണേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, കെ.എം. ബിജിഷ, വി.പി. പ്രവിത, പി. മോനിഷ, ഇ.ടി. ഷൈജ, എ. ബാലകൃഷ്ണന്‍, എ.കെ. ഉമ്മര്‍, കെ.പി. ബിജു, ആര്‍.പി. ശോഭിഷ്, എന്‍.ആര്‍. രാഘവന്‍, ഇ.കെ. സുബൈദ, പി. മുംതാസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞപ്പോള്‍ വിനോദ സഞ്ചരമേഖലയെയും, ഗ്രാമപഞ്ചായത്തില്‍ ഉണ്ടാവാനിടയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ദുരന്ത നിവാരണ സേനയെയും കുറിച്ച് ബജറ്റില്‍ പ്രതിപാതിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ തന്നെയാണ് ബജറ്റിലൂടെ അവതരിപ്പിച്ചിട്ടുള്ള മിക്കവയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

Cheruvannur gram panchayath budget prioritizes housing, health, animal welfare and sanitation

Next TV

Related Stories
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
Top Stories










News Roundup