പേരാമ്പ്ര: ഡോ: രാം മനോഹര്‍ ലോഹ്യ ജന്മദിനം ലോഹ്യ ദിനമായി ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.കെ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടന്ന ജന്മദിനാഘോഷ പരിപാടി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്നത്തെ മാറ്റങ്ങളെ നോക്കിക്കാണാന്‍ കഴിഞ്ഞ ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു രാം മനോഹര്‍ ലോഹ്യ എന്നും ചേരിചേരാ നയം, സംവരണം, ചതു സ്തംഭ രാഷ്ട്രം തുടങ്ങിയവ അദ്ധേഹത്തിന്റെ ധാര്‍ശനിക കാഷ്ചപ്പാടായിരുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അനുസ്മരിച്ചു.
റഷീദ് മുയിപ്പോത്ത്, ശ്രീനിവാസന്‍ കൊടക്കാട്, എച്ച് വി. ഹരിദേവ്, ദിനേശ് കാപ്പുങ്കര, കെ.പി കരുണാകരന്‍, കെ.കെ വിശ്വാനാഥന്‍, അബ്ദുള്ള നരിനട എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എന്‍.എസ് കുമാര്‍ സ്വാഗതവും സെക്രട്ടറി സുഭാഷ് കുട്ടോത്ത് നന്ദിയും പറഞ്ഞു.
Janata Dal S Kozhikode District Committee on Lohiya Day