പേരാമ്പ്ര: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു.

ഓള്‍ഡ് പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്‍ ചൊവ്വാഴ്ച രാജ്യവ്യാപകമായി ജില്ലാതല റാലി ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് നല്‍കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് രാജ്യ ദ്രോഹകരമെന്ന് വിശ്വസിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയം മറന്നുള്ള പോരാട്ടത്തിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.
The central position that government employees should not hold protests or strikes should be corrected