നടുവണ്ണൂര്‍: ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമായ നടുവണ്ണൂര്‍ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു.

അശരണര്‍ക്ക് കൈത്താങ്ങായി ഈ വര്‍ഷം സ്‌നേഹ സ്പര്‍ശം പദ്ധതി പ്രഖ്യാപിച്ചു. മാസം തോറും വീടുകളില്‍ എത്തുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് സ്‌നേഹ സ്പര്‍ശം.
സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ വിലയിരുത്തി തുടക്കമെന്ന നിലയില്‍ ഒരു വര്‍ഷത്തേക്ക് തെരെഞ്ഞെടുക്കുന്ന 10 പേര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ സഹായം ലഭിച്ചു തുടങ്ങും.
മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് കോയ റമദാന്‍ കാല പ്രവര്‍ത്തനങ്ങളുടെ ആദ്യഫണ്ട് കുവൈറ്റ് വ്യവസായി മുഹമ്മദ് ഫിറോസ് അല്‍ ബയാദറില്‍ നിന്ന് ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു.
സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്ക് തിരഞ്ഞടുക്കുന്ന 10 പേരില്‍ രണ്ട് അംഗങ്ങള്‍ക്കുള്ള വാര്‍ഷിക ഫണ്ട് യഥാക്രമം ഷമീര്‍ ചാത്രോത്തും (ഏബ്ള്‍ ഫയര്‍ സിസ്റ്റം), തെക്കയില്‍ തറുവയ്ക്കുട്ടി ഹാജിയും (മയൂര ജ്വല്ലറി ) ഏറ്റെടുത്ത് തുക കമ്മിറ്റിക്ക് കൈമാറി.
കെ.എം. ജലീല്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ കുന്നുമ്മലും, സാമ്പത്തിക റിപ്പോര്‍ട്ട് കണ്‍വീനര്‍ പി.എന്‍. അന്‍വര്‍ സാദത്തും അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ഏപ്രില്‍ 2 ഞായറാഴ്ച റിലീഫ് ഡേ ആയി ആചരിക്കാനും തീരുമാനിച്ചു.
നാല് സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി. മുഹമ്മദ് ഷഹനാസ് ഖിറാഅത്ത് നടത്തി.
നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി.കെ. റഷീദ്, ടി. കുഞ്ഞു, ജമാല്‍ കണിശന്‍, എന്‍. ഇബ്രാഹിം കുട്ടി ഹാജി, എം. കുഞ്ഞിബ്രാഹിം, സി.എം. ഉമ്മര്‍ക്കോയ ഹാജി, എം.കെ. പര്യയി, കെ.വി. കോയ, പി.കെ. ബഷീര്‍, സി.എം. മൊയ്തീന്‍, പി.എന്‍. അഫ്‌സല്‍, സി.എം. . റഷീദ്, ഇ.എം. സിറാജ്, പി.എന്‍. ഉമ്മര്‍കോയ, ടി. ആബിദ്, റഹീഷ് നല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
Under the Muslim League Relief Committee, Snehasfarsam project was started at naduvannur