ജനാധിപത്യത്തെ തുറങ്കിലടയ്ക്കാന്‍ അനുവദിക്കില്ല; സിപിഎ അസീസ്

ജനാധിപത്യത്തെ തുറങ്കിലടയ്ക്കാന്‍ അനുവദിക്കില്ല; സിപിഎ അസീസ്
Mar 29, 2023 12:17 PM | By SUBITHA ANIL

മുയിപ്പോത്ത് : ഏകാധിപത്യവും വര്‍ഗീയതയും അഴിമതിയും അരയ്ക്കിട്ടുറപ്പിക്കാന്‍ വേണ്ടി ജനാധിപത്യത്തെ തുറങ്കിലടയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനിരയാവുന്ന രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിടകോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ മൂലധനം തന്നെ തീറെഴുതി കമ്മീഷന്‍ കൈപ്പറ്റുന്ന മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്കേര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യ ഭാരതം പുച്ഛിച്ചുതള്ളുമെന്നും രാഷ്ട്രത്തിന് വേണ്ടി ത്യാഗം ചെയ്ത രക്തസാക്ഷികളുടെ പാരമ്പര്യമുള്ള നെഹ്‌റു കുടുംബത്തോടൊപ്പം ഇന്ത്യയുണ്ടാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എം.വി. മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.

 എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. നൗഫല്‍, പി. കുഞ്ഞമ്മദ് ഹാജി, കെ.ടി.കെ. കുഞ്ഞമ്മദ്, ഖാസിം ആവള, കുനീമ്മല്‍ മൊയ്തു, ബക്കര്‍ മൈന്തൂര്, കെ.എം. അബ്ദുറഹിമാന്‍, എന്‍.കെ. ഇബ്രാഹിം, എന്‍. യുസഫ് ഹാജി, അഫ്‌സല്‍ പയോളി, കെ.പി. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.

Democracy will not be allowed to be undermined; CPA Aziz at cheruvannur

Next TV

Related Stories
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

May 11, 2025 05:06 PM

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം...

Read More >>
ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

May 11, 2025 05:00 PM

ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ...

Read More >>
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

May 11, 2025 12:17 AM

രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

May 10, 2025 11:40 PM

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി കളമശ്ശേരി പൊലീസ്...

Read More >>
മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

May 10, 2025 04:52 PM

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ...

Read More >>
Top Stories










News Roundup