കരുവണ്ണൂര്‍: ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമചേതന സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ഇഖ്‌റ ഹോസ്പിറ്റല്‍ സ്‌നേഹ സ്പര്‍ശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഒ. സുരേഷ് അധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോഡിനേറ്റര്‍ ബഷീര്‍, ഡോ: ബര്‍ണി ജെയിംസ്, നിഷ പുതിയ പുതിയോട്ടം കണ്ടി, സി.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.
രാജീവന്‍ കരുവണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിന്ധു കാരാമ്പ്ര നന്ദിയും പറഞ്ഞു.
Organized lifestyle disease diagnosis camb at karuvannur