കായണ്ണ: കിണറ്റില്‍ വീണ വീട്ടമ്മയേയും രക്ഷാപ്രവര്‍ത്തനത്തിന് കിണറിലിറങ്ങിയ അഞ്ചുപേരെയും പേരാമ്പ്ര അഗ്‌നിരക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു.

ഇന്ന് കാലത്ത് കായണ്ണ ചാലില്‍മുക്ക് മാവുള്ളപറമ്പില്‍ കാര്‍ത്ത്യായനി (65) സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു.
കിണറിന് ഉദ്ദേശം നാല്പതടി താഴ്ച്ചയും അഞ്ചടിയോളം വെള്ളവുമുണ്ട്. കാര്‍ത്ത്യായനിയെയും രക്ഷിക്കാനായി കിണറ്റിലിറങ്ങിയ ചാലില്‍ ഷാജി, സനല്‍ എരമറ്റം, ചാലില്‍ നിബാഷ്, വാവോട്ടുംചാല്‍ വിജീഷ്, ചാലില്‍ അരുണ്‍, വൈശാഖ് എന്നിവരെയും പേരാമ്പ്ര അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി. പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ കെ.എന്‍. രതീഷ്, കെ. റിതിന്‍, പി.ആര്‍. സോജു, എസ്.ആര്‍. സാരംഗ്, ജിഷാദ്, വി.കെ. ഷൈജു, സി.കെ. സ്മിതേഷ്, ഹോംഗാര്‍ഡ് കെ. ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
The fire brigade rescued the housewife who fell into the well and those who went into the well for rescue operations at kayanna