മേപ്പയ്യൂര്‍: പ്രാദേശിക ഭരണകൂടങ്ങളെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുന്നതിനെതിരെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ജനപ്രതിനിധികള്‍ സത്യാഗ്രഹം സമരം നടത്തി.

സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടാണ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം നടത്തിയത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, സറീന ഒളോറ എന്നിവര്‍ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
എം.എം. അഷറഫ്, കെ.പി. വേണുഗോപാല്‍, വി. മുജീബ്, ഇ.കെ. മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചാവട്ട്, പൂക്കോട്ട് ബാബുരാജ്, കെ.എം.എ. അസീസ്, ഇ.പി. അബ്ദുറഹിമാന്‍, സി.എം. ബാബു, റിന്‍ജു രാജ്, ആഷിദ് ചാവട്ട് എന്നിവര്‍ സംസാരിച്ചു.
കെ.കെ. മൊയ്തീന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ഹുസൈന്‍ കമ്മന, ഷബീര്‍ ജന്നത്ത്, കീഴ്‌പോട്ട് പി മൊയ്തി, സന്‍ജയ് കൊഴുക്കല്ലൂര്‍, പെരുമ്പട്ടാട്ട് അശോകന്‍, സി.എ. അശോകന്‍, കെ.കെ. ചന്തു എന്നിവര്‍ നേതൃത്വം നല്‍കി.
കണ്‍വീനര്‍ എം.കെ. അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുജീബ് കോമത്ത് നന്ദിയും പറഞ്ഞു.
Sathyagraham of people's representatives in front of Mepayyur gram panchayath office