മേപ്പയ്യൂര്‍: രാജസ്ഥാനില്‍ ജയ്പുരിനടുത്ത് വെടിയേറ്റു മരിച്ച സൈനികന്‍ കീഴ്പ്പയ്യൂര്‍ സ്വദേശി മാണിക്കോത്ത് ജിതേഷിന്റെ ശവസംസ്‌കാര ചടങ്ങ് ഇന്നെലെ രാത്രി 10.30 ന് വീട്ടുവളപ്പില്‍ നടന്നു.

വന്‍ ജനാവലി ജിതേഷിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. രാജസ്ഥാനില്‍ നിന്ന് നാലുപേരടങ്ങുന്ന സൈനികരുടെ സംഘം മൃതദേഹത്തെ അനുഗമിച്ച് വീട്ടിലെത്തിയിരുന്നു.
മേപ്പയ്യൂര്‍ ടൗണ്‍ മുതല്‍ കാലിക്കറ്റ് ഡിഫന്‍സ് അംഗങ്ങള്‍ ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹത്തെ വീട്ടിലേക്ക് അനുഗമിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പ്രസന്ന ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് എന്‍.പി. ശോഭ, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വിവിധ രാഷ്ട്രിയ നേതാക്കളായ പി.പി. രാധാകൃഷ്‌നന്‍, കെ.പി. വേണു ഗോപാല്‍, സുനില്‍ ഓടയില്‍, വി.പി. മോഹനന്‍, ബാബു കൊളക്കണ്ടി, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
The cremation ceremony of the soldier who was shot dead in Rajasthan was held at his home at keezhppayor