ഗുരുവായൂര്‍: കണ്ണന്റെ സന്നിധിയില്‍ അരങ്ങേറ്റം ഉള്‍പ്പെടെയുള്ള നൃത്താര്‍ച്ചനയ്ക്ക് ഒരു വേദികൂടി ആരംഭിക്കുന്നു. തെക്കേനടയിലെ രണ്ടാമത്തെ നടപ്പുരയില്‍ ശ്രീഗുരുവായൂരപ്പന്‍ വേദി എന്ന പേരില്‍ താത്കാലിക സ്റ്റേജ് നിര്‍മിച്ചാണ് സംവിധാനമൊരുക്കുന്നത്.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ അതേ സൗകര്യങ്ങള്‍ ഇവിടെയും തയ്യാറാക്കും. ഏപ്രില്‍ പത്തു മുതലായിരിക്കും ഇത്. നിലവില്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ മാത്രമാണ് നൃത്താര്‍ച്ചനകള്‍ നടക്കുന്നത്.
വേനലവധിക്കാലമായതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരങ്ങേറ്റങ്ങള്‍ നടക്കുന്നത്. അരങ്ങേറ്റത്തിന് അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓഡിറ്റോറിയം കിട്ടാറില്ല.
രാവിലെ ആറു മുതല്‍ രാത്രി 11 വരെ ഒന്നര മണിക്കൂര്‍ സ്ലോട്ട് വെച്ചാണ് ബുക്കിങ്. ഒരേ സമയത്തിനുതന്നെ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകുന്നതുകൊണ്ട് നറുക്കെടുപ്പ് നടത്തുകയാണ് പതിവ്.
രണ്ടാമതൊരു വേദി ഏര്‍പ്പെടുത്താന്‍ ദേവസ്വം ആലോചിക്കുകയും വ്യാഴാഴ്ചത്തെ ഭരണസമിതി യോഗത്തിലാണ് തീരുമാനമെടുക്കുകയും ചെയ്തത്.
നേരത്തെ അപേക്ഷ നല്‍കി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം കിട്ടാതിരുവന്നവരെ തിരിച്ചുവിളിച്ച് പുതിയ വേദിയില്‍ അവസരം നല്‍കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അറിയിച്ചു.
Guruvayur is also a platform for dancing including debut