ചങ്ങരോത്ത് യുവാവിന്റെ ധീരത; വെള്ളത്തില്‍ വീണ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചു

ചങ്ങരോത്ത്  യുവാവിന്റെ ധീരത; വെള്ളത്തില്‍ വീണ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചു
Nov 14, 2021 06:03 PM | By Perambra Editor

പേരാമ്പ്ര: ചങ്ങരോത്ത് സൈക്കിളോടുകൂടി വെള്ളത്തില്‍ വീണ പത്തു വയസുകാരനെ രക്ഷപ്പെടുത്തി യുവാവ് മാതൃകയായി.

ചങ്ങരോത്ത് ചെറുകുന്നും ചാലില്‍ യൂസഫാണ് പൂളക്കണ്ടി സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് സിനാനെ രണ്ടാള്‍ വെള്ളവും നിറയെ ചളിയുമുള്ള വയലില്‍ നിന്ന് സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തി മുങ്ങിത്താഴാതെ ജീവന്‍ രക്ഷിച്ചത്.

ചങ്ങരോത്ത് വയലില്‍ കതിരണി, നിറവ് പദ്ധതികളുടെ ഭാഗമായി തോടുകള്‍ മുഴുവന്‍ അടച്ചു വെള്ളം കെട്ടി നിര്‍ത്തിയിരുന്നു. ഇതിലേക്ക് റോഡിലൂടെ സൈക്കിളോടിച്ചു വന്ന മുഹമ്മദ് സിനാന്‍ ബ്രേക്ക് നഷ്ടപ്പെട്ടു വണ്ടിയോടു കൂടി വയലിലേക്ക് വീഴുകയാണുണ്ടായത്.

ഇത് കണ്ട് ഓടി വന്ന യുവാവ് ചളിയില്‍ മുങ്ങിത്താഴുന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്താന്‍ വേണ്ടി വെള്ളക്കെട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു.

യൂസഫിന്റെ സാഹസികത നിറഞ്ഞ, പെട്ടെന്നുള്ള ഇടപെടല്‍ മൂലം കാര്യമായ പരിക്കുകളില്ലാതെ വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ കഴിഞ്ഞു.

 ആപദ്ഘട്ടത്തില്‍ ഇയാള്‍ കാണിച്ച ആത്മധൈര്യം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

The courage of the young man saved the life of the student

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>