അരിക്കുളം: രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞും നീതിന്യായ സംവിധാനങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കൈതവയില്‍ നിന്ന് കുരുടി മുക്കിലേക്ക് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍, സുഹൈല്‍ അരിക്കുളം, ശ്രീധരന്‍ കണ്ണമ്പത്ത്, എം.പി. ശുഐബ്, എന്‍.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
എം.പി. അമ്മത്, പി.പി.കെ. അബദുള്ള, കെ.എം. അബ്ദുസ്സലാം, സകരിയ്യ മാവട്ട്, റഫീഖ് കുറുങ്ങോട്ട്, ഷംസുദ്ദീന്‍ വടക്കയില്‍, ആവള മുഹമ്മദ്, എന്‍.കെ. സിദ്ദീഖ്, പി.പി. അമ്മത്, എന്‍.എം. കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ സലാം തറമല്‍, അബ്ദുറഹിമാന്‍ മലയില്‍, സി.എം. ബഷീര്‍, ഇ.കെ. ബഷീര്‍, എന്‍.എം. ചേക്കുട്ടി, എന്‍.എം. യൂസഫ്, അസ്സന്‍ മാവട്ട്, വി.പി.കെ. ലത്തീഫ്, പി. അഷറഫ്, വി.പി. സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Arikulam Panchayat Muslim League's solidarity with Ragul Gandhi