മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ ടൗണില്‍ വിശ്വഭാരതി കോളേജ് മുതല്‍ ബസ്റ്റാന്റ് വരെയാണ് മാര്‍ച്ച് നടത്തിയത്.
നൈറ്റ് മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
ഇ. അശോകന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, രാജേഷ് കീഴരിയൂര്‍, പി.കെ. രാഗേഷ്, കെ. മധു കൃഷ്ണന്‍, എസ്. സുനന്ദ്, വി.ടി. സൂരജ്, ആര്‍.പി. ഷോഭിഷ്, യു.എന്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
എം.കെ. സുരേന്ദ്രന്‍, ഇ.കെ. ബാലകൃഷ്ണന്‍, ഇടത്തില്‍ ശിവന്‍, ശശി ഊട്ടേരി, എം.പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Mappayyur Block Congress Committee organized a night march