മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
റഫീഖ് സഖറിയ ഫൈസി, സാബിക് പുല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍, എ.വി. അബ്ദുല്ല, കെ. കുഞ്ഞിരാമന്‍, എം.കെ. അബ്ദുറഹിമാന്‍, കെ. നിസാര്‍ ഹ്മാനി, എ. അസ്ഹര്‍ അലി, ആര്‍.കെ. മുനീര്‍, ടി.കെ.എ. ലത്തീഫ്, ഇ. അശോകന്‍, ഇ. കുഞ്ഞിക്കണ്ണന്‍, കെ.പി. രാമചന്ദ്രന്‍,
ബാബു കൊളക്കണ്ടി, കെ. സിറാജ്, ഫൈസല്‍ ചാവട്ട്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് ഇസ്മായില്‍, മുഹമ്മദ് എരവത്ത്, കെ. ലബീബ് അഷറഫ്, എം.കെ. ഫസലുറഹ്മാന്‍, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. നിസാര്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
Meppayyur Panchayath Muslim League Committee organized an Iftar friendly gathering