കൂത്താളി : കട്ടയാട് കരിമ്പിച്ചാലില്‍ റോഡ് ഉദ്ഘാടനം ചെയ്തു.

കൂത്താളി ഗ്രാമ പഞ്ചായത്ത് 2022-2023 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ ചെലവാഴിച്ചു നിര്‍മ്മിച്ച 11 -ാം വാര്‍ഡ് കട്ടയാട് കരിമ്പിച്ചാലില്‍ റോഡാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു റോഡ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.എം. അനു കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. നളിനി, വാര്‍ഡ് കണ്‍വീനര്‍ എ.സി. ബിജു, മണി കാപ്പുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഡിഎസ് അംഗം ജയന്തി നന്ദിയും പറഞ്ഞു.
The road was inaugurated at Kattayadu Karimpichal