മേപ്പയൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വീട് നിര്‍മ്മാണ അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്‍പില്‍ നടന്ന ധര്‍ണ്ണാ സമരം ടി.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെ. ലബീബ് അഷ്‌റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദ് എരവത്ത് അധ്യക്ഷത വഹിച്ചു.
എം.എം. അഷറഫ്, ശ്രീനിലയം വിജയന്‍, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍, കെ.കെ. റഫീഖ്, അല്‍ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
The Muslim Youth League organized a protest sit-in meppayoor