കടിയങ്ങാട് : ഉത്സവനാളുകളില്‍ വിലകുറവില്‍ പൊതുജനങ്ങള്‍ക്ക് പച്ചക്കറിയും ഉണക്കമത്സ്യവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങരോത്ത് പഞ്ചായത്ത് ഒരുമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിഷു റംസാന്‍ ചന്ത പ്രവര്‍ത്തനമാരംഭിച്ചു.

കടിയങ്ങാട് ജംഗ്ഷനില്‍ പെരുവണ്ണാമൂഴി റോഡില്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ. മുബഷിറ ആദ്യവില്പന ഏറ്റുവാങ്ങി.
വിഷു റംസാന്‍ തുടങ്ങിയ ഉത്സവങ്ങളോടനുബന്ധിച്ച് പൊതു വിപണിയിലുണ്ടാവുന്ന കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം തന്നെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ ന്യായവിലക്ക് ഇവിടെ ശേഖരിക്കുകയും ചെയ്യും.
വിവിധ ഇനം പച്ചക്കറി ഉല്പന്നങ്ങള്‍ക്ക് പുറമേ വൈവിധ്യമാര്‍ന്ന ഉണക്കമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്.
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി മൊയ്തീന്‍, സെഡ്. എ. സല്‍മാന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സിഡിഎസ് ചെയര്‍ പേഴ്സണ്‍ യു. അനിത, പി.എസ് പ്രവീണ്‍, എൻ.പി. സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Vishu Ramzan Chantha of Oruma Cooperative started operations with vegetables and dried fish