നടുവണ്ണൂര്‍ : കോട്ടൂര്‍ എയുപി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു.

മുപ്പതിലേറെ കുട്ടികള്‍ പരിശീലനം നേടി. എല്‍പി വിഭാഗം കുട്ടികളാണ് ഇത്തവണ കൂടുതലും പരിശീലനക്യാമ്പില്‍ പങ്കെടുത്തത്.
18 വര്‍ഷത്തോളമായി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പരിശീലനത്തിന് രക്ഷിതാക്കളുടെ മികച്ച പിന്തുണയുണ്ട്.
സമാപന പരിപാടി വാര്‍ഡ് അംഗം കൃഷ്ണന്‍ മണീലായില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.വി. മനോജ് അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ. സദാനന്ദന്‍, എംപിടിഎ പ്രസിഡന്റ് സഫിയ ഒയാസിസ്, ഡോ. കെ.കെ. ഷിഹാന്‍ അഹമ്മദ്, വിനോദ് കോട്ടൂര്‍, ജിതേഷ് പുലരി എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക ആര്‍. ശ്രീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബി.ആര്‍. ദീപ നന്ദിയും പറഞ്ഞു. വി.കെ. റാഷിദ്, വി. നീതു, എസ്. ഷൈനി, വി.ടി. സുനന എന്നിവര്‍ നേതൃത്വം നല്കി.
The saptha dina swimming training camb has concluded