ഉള്ളിയേരി : ഉള്ളിയേരി ഫെസ്റ്റിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള ആദ്യ പോസ്റ്റര്‍ മികച്ച ഗായിക ദേശീയ പുരസ്‌ക്കാര ജേതാവ് നഞ്ചിയമ്മ പുറത്തിറക്കി.

ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന ഉള്ളിയേരി ഫെസ്റ്റ് ബ്രാന്‍ഡ് അംബാസിഡറായി നഞ്ചിയമ്മയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത പ്രഖ്യാപിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജു ചെറുക്കാവില്‍, വി.എം. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
National award winner Nanchiamma released the first poster of Ullieri Fest