പേരാമ്പ്ര : ടാക്‌സി ജീപ്പ് വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു.

മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡില്‍ ചെറുവപ്പുറത്ത് കയറ്റത്തിലാണ് ഇന്നലെ വൈകീട്ട് ചെറുവണ്ണൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പ് വൈദ്യുതി തൂണിലിടിച്ചത്.
എതിരെ വന്ന ലോറി കൃത്യമായി സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിച്ചപ്പോഴാണ് ജീപ്പ് അപകടത്തില്‍പ്പെട്ടതെന്നാണ് പറയപ്പെടുന്നത്.
ജീപ്പിലെ യാത്രക്കാര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടര്‍ന്ന് ഏറെ നേരം പ്രദേശമൊന്നാകെ വൈദ്യുതി നിലച്ചു.
The jeep crashed into a power pole at cheruvannur