ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി യുഡിഎഫിലെ മുസ്ലീം ലീഗ് അംഗം ആദില നിബ്രാസ് തെരഞ്ഞെടുക്കപ്പെട്ടു.

സിപിഎമ്മിലെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന പ്രവിതയെയാണ് ആദില നിബ്രാസ് പരാജയപ്പെടുത്തിയത്.
ആദിലക്ക് 8 വോട്ടുകളും പ്രവിതക്ക് 7 വോട്ടുകളുമാണ് ലഭിച്ചത്.
ഇടത് പ്രതിനിധികള്‍ മാത്രം ജയിച്ചു വന്ന ആവള ഒന്നാം വാര്‍ഡില്‍ നിന്നും അട്ടിമറി ജയം നേടിയാണ് ആദില ഗ്രാമ പഞ്ചായത്ത് അംഗമായ് തെരഞ്ഞെടുക്കപ്പെട്ടത്.
ആദില നിബ്രാസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത്, യുഡിഎഫ് നേതാക്കളായ വി.ബി. രാജേഷ്, പി.കെ. മൊയ്തീന്‍, കരീം കോച്ചേരി, ആര്‍.പി. ശോഭിഷ്, ഒ. മമ്മു, എം.പി. കുഞ്ഞികൃഷ്ണന്‍, എ. ബാലകൃഷ്ണന്‍, മുംതാസ്, ഒ.പി. കഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Adila Nibras was elected as the Vice President at cheruvannur