കൂത്താളി: രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു.

രാഹുല്‍ ഒറ്റയ്ക്കല്ല, ഞങ്ങള്‍ കൂടെയുണ്ട് എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടി കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.
മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു.
തണ്ടോറ ഉമ്മര്‍, പി.സി. രാധാകൃഷ്ണന്‍, ഇ.ടി. സത്യന്‍, ഏടത്തില്‍ ചന്ദ്രന്‍, സി.കെ. ബാലന്‍, പി. മോഹന്‍, സി. പ്രേമന്‍, ശ്രീവിലാസ് വിനോയ്, കെ. രാഗിത, പി.വി. ലക്ഷ്മികുട്ടി അമ്മ, പി.വി. പത്മാവതി, വി.എം. ആശ്വിന്‍ ദേവ്, എം. നാരായണന്‍, കെ.പി. ബാബു എന്നിവര്‍ സംസാരിച്ചു.
സമാപന പരിപാടി ജില്ലാ സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രാജന്‍ മരുതേരി, ജിജിത് പെരിങ്ങോട്ട്, പി.കെ. ശ്രീധരന്‍, ടി.പി. പ്രഭാകരന്‍, ഇ.വി. മനോജ്, എന്‍.എം. മണി, പി.കെ. സത്യന്‍ എന്നിവരും സംസാരിച്ചു.
Koothali constituency Congress committee supports Rahul Gandhi