ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നാം വാര്‍ഡില്‍ 7.50 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ചെമ്പനോട സബ്‌സെന്റര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാര്‍ഡ് അംഗം ലൈസ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
ആശവര്‍ക്കര്‍മാരായ ഷാല ലൂക്കോസ്, ഒ. പ്രേമ, മിനി സിബിച്ചന്‍, സൗമ്യ റെജി എന്നിവര്‍ സംസാരിച്ചു.
Chembanoda sub-centre was inaugurated