നടുവണ്ണൂര്‍: നോര്‍ത്ത് വാകയാട് മുസ്ലിം റിലീഫ് ആന്റ് സി.എച്ച് കള്‍ച്ചറല്‍സ്റ്റിന്റെ 21-ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

കോട്ടൂര്‍ പഞ്ചായത്തിലെ 19 വാര്‍ഡിലേയും നിത്യരോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കി റിലീഫ് പ്രവര്‍ത്തനം മാതൃകയായി.
കോട്ടൂര്‍ പഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകരും റിലീഫ് കമ്മറ്റി വളണ്ടിയര്‍മാരും അര്‍ഹരായ 175 വീടുകളിലും ഭക്ഷ്യ കിറ്റ് എത്തിക്കും.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു.
പലോളി ജുമാ മസ്ജിദ് ഖത്വീബ് അന്‍വര്‍ സാദിഖ് റമദാന്‍ പ്രഭാഷണം നടത്തി.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ പിഎച്ച്ഡി നേടിയ കെ.കെ. മുഹമ്മദ് ജനീഷ്, പിഎസ്‌സി യുപിഎസ്എ പരീക്ഷയില്‍ 88 -ാം റാങ്ക് നേടിയ മുബീന, ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കെ.പി. ജയരാജന്‍, ബീച്ച് ടാര്‍ഗറ്റ് ബോള്‍ കേരള ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഫാസില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചികിത്സ സഹായ വിതരണം, പുതു വസ്ത്ര വിതരണം, വീട് റിപ്പയര്‍ സഹായവും പരിപാടിയുടെ ഭാഗമായി നടന്നു.
ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത്, കെ. അഹമ്മദ് കോയ, വാര്‍ഡ് അംഗം ബിന്ദു കൊല്ലര്‍ കണ്ടി, എം.കെ. അബ്ദുസമദ്, എം.വി. സദാനന്ദന്‍, എം. പോക്കര്‍ കുട്ടി, കെ.കെ. അബൂബക്കര്‍, എം.പി. ഹസ്സന്‍ കോയ, സി.കെ. ഷെക്കീര്‍, ടി.കെ. ഹമീദ് ഹാജി, കെ.എം. സിറാജ് എന്നിവര്‍ സംസാരിച്ചു.
റഫീഖ് വാകയാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.
Relief annuals set a precedent by delivering food kits to the chronicallyill at vakayad