പേരാമ്പ്ര: ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോടിന്റെ ലോഗോ പ്രകാശനം ചെയ്തു.

റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഏണസ്റ്റോ അധ്യക്ഷത വഹിച്ചു.
മെയ് 3,4 തിയ്യതികളില്‍ ജില്ലാതലത്തില്‍ ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടീച്ചേര്‍സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതായും അതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘടകര്‍ അറിയിച്ചു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.
ടിസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി അര്‍ജുന്‍ സാരംഗി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രിജിലേഷ് നന്ദിയും പറഞ്ഞു.
The logo of Teachers Cricket Club Kozhikode has been released at perambra