കൂത്താളി: കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ വിജയിച്ചു.

ഭരണസമിതി അംഗങ്ങളായി രാജന്‍ കെ. പുതിയേടത്ത്, സി.കെ. ബാലന്‍, സി. പ്രേമന്‍, ടി.പി. പ്രഭാകരന്‍, എ.കെ. ചന്ദ്രന്‍, എന്‍.എം. മണി, പി.വി. പത്മാവതി, പി.വി. ലക്ഷ്മി (കോണ്‍ഗ്രസ്), അബ്ദുള്ള കീരിക്കണ്ടി, മുഹമ്മദ് ലാല്‍, താഹിറ (മുസ്ലിം ലീഗ്) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന്‍. കെ പുതിയേടത്തിനെയും വൈസ് പ്രസിഡന്റായി അബ്ദുള്ള കീരിക്കണ്ടിയേയും തെരഞ്ഞെടുത്തു.
റിട്ടേണിങ്ങ് ഓഫീസറായ പേരാമ്പ്ര യൂണിറ്റ് ഇന്‍സ്പക്ടര്‍ പി.കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. റഷീദ് സംസാരിച്ചു.
Koothali Bank: UDF panel wins uncontested