ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023 രണ്ടാം ദിന ആഘോഷങ്ങള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
പതിനഞ്ച് നാളുകള്‍ നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ രണ്ടാം ദിനം കളരി അഭ്യാസ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി മുഖ്യാഥിതി ആയിരുന്നു.
സി.കെ. ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.എം. ശ്രീജിത്ത്, കാപ്പുകാട്ടില്‍ ബോബി, ജിതേഷ് മുതുകാട്, പി.സി. സുരാജന്‍ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് കെപിഎസി അവതരിപ്പിച്ച നാടകം അപരിജിതര്‍ വേദിയില്‍ അരങ്ങേറി.
Peruvannamoozhi Tourism Fest second day celebrations were inaugurated by Minister Ahmed Devarkovil