നടുവണ്ണൂര്‍: മൂലാട് ഹിന്ദു എഎല്‍പി സ്‌കൂള്‍ 100-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

കേരളാ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി മണ്ഡലം എംഎല്‍എ അഡ്വ: കെ.എം. സച്ചിന്‍ ദേവ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് മുഖ്യാതിഥിയായി.
കോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയമാന്‍ കെ.കെ. ഷിജിത്ത്, ടി.കെ. സുമേഷ്, കെ.വി. സത്യന്‍, അസീസ്, പി.കെ, ഗോപാലന്‍, സദാനന്തന്‍, അനില, പ്രമുഖ സിനിമാ പിന്നണി ഗായകന്‍ നാസില്‍ എന്നിവര്‍ പങ്കെടുത്തു.
സൈബര്‍ കുറ്റകൃത്ത്യങ്ങളെ കുറിച്ച് രംഗീഷ് (കേരളാ പോലീസ് ) ക്ലാസ് എടുത്തു.
കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി. സുനി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പൂര്‍വ അധ്യാപകരെയും വിദ്യാത്ഥികളെയും ആദരിച്ചു. അംഗന്‍വാടി കുട്ടികളുടെ കലാപരിപാടികളും പ്രദേശിക കലാകാരന്‍മാരുടെ പരിപാടികളും അരങ്ങേറി.
ഏപ്രില്‍ 29 ന് വിവിധ കലാപരിപടികളോടെ പരിപാടി അവാസാന്നിക്കുന്നതാണ്.
Moolad Hindu ALP School organized 100th anniversary celebration