കടിയങ്ങാട്: ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സര്‍വ്വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ മുടങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കഴിഞ്ഞ ആറു മാസത്തോളമായി റേഷന്‍ വിതരണം താറുമാറായ അവസ്ഥയിലാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ സമീപനവും അനാസ്ഥയും കാരണം വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാന്‍ ഉള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്.
പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന തല ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്ത് അംഗം ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു. സി.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.
ഇ.വി ശങ്കരന്‍, സന്തോഷ് കോശി, കെ.കെ. അസീസ്, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് . സുനന്ദ്, വാര്‍ഡ് അംഗം വി.കെ. ഗീത, കെ.എം. ശ്രീജ, മണ്ഡലം സെക്രട്ടറി ഇ.സി. സന്ദീപ് എന്നിവരും പ്രതിഷേധ സമരത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.
This pos machine server crash; Protest against ration stoppage