പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളിനടുത്ത് കനാലില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയിലാണ് മാലിന്യം തള്ളിയത്.

കനാല്‍ വെള്ളം തൊട്ടടുത്ത വയലിലേക്ക് പരക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
കനാലിലും സമീപത്തെ തോട്ടിലും ആളുകള്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും കനാലിലെ വെള്ളം ഉപയോഗിക്കാറുണ്ട്.
കനാലില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് അധികൃതരോടാവശ്യപ്പെട്ടു.
മാലിന്യ നിക്ഷേപം ഇടക്കിടെ ഉണ്ടാകുന്നതിനാല്‍ പ്രദേശത്ത് സിസി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പേരാമ്പ്ര പൊലീസ്, ഗ്രാമ പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Toilet waste was dumped in the canal near Vellyur AUP School