ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ വീവേഴ്‌സ് സൊസൈറ്റി അങ്കണവാടി വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എ. ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സജീവന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെല്‍പ്പര്‍ കെ.കെ. ജാനകിയ്ക്കുള്ള യാത്രയയപ്പും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.
ലോക പഞ്ചഗുസ്തി ഇരട്ട സ്വര്‍ണ്ണമെഡല്‍ ജേതാവ് കെ. മിനി മുഖ്യാതിഥിയായി. ടി.പി. പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.പി. കുഞ്ഞികൃഷ്ണന്‍, പി.കെ. മൊയ്തീന്‍, ഇ.കെ. സെമീര്‍, സി.പി. ഗോപാലന്‍, കെ.ടി. വിനോദന്‍, കെ.പി. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ എല്‍എസ്എസ്, യുഎസ്എസ്, രജ്യപുരസ്‌കാര്‍ ജേതാക്കള്‍, ജില്ലാ സംസ്‌കൃത നാടക മത്സരത്തിലെ മികച്ചനടി എന്നിവരെ ആദരിച്ചു.
വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ടി.എം. ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു. അങ്കണവാടി വിദ്യാര്‍ത്ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കലാ പരിപാടികളും അരങ്ങേറി.
Weavers Society organized Anganwadi Anniversary Celebration and Farewell