പേരാമ്പ്ര : വടക്കുമ്പാട് സെക്കന്‍ഡറി സ്‌കൂള്‍ 1973 - എസ്എസ്എല്‍സി ബാച്ചിന്റെ അമ്പതാം വാര്‍ഷിക സംഗമത്തില്‍ മുന്‍ പ്രധാനധ്യാപകനും എംഎല്‍എ യുമായിരുന്ന എ.കെ. പത്മനാഭനെ ആദരിച്ചു.

എച്ച്എസ്എസ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
സഹപാഠികള്‍ക്കുള്ള ഉപഹാര വിതരണം സിനിമാ - സീരിയല്‍ നടന്‍ ബാലന്‍ പാറക്കല്‍ നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ പി.എം. ഗംഗാധരന്‍, പി. സരസ, എ. വത്സല, എം.കെ. കമല, കെ.പി. ശാരദ, ടി.കെ. സുരേന്ദ്രന്‍, കെ.പി. കുട്ട്യാലി, കെ. ജഗദാനന്ദന്‍, വി. ഗോപി, കെ. രാമകൃഷ്ണന്‍, കെ. രവീന്ദ്രന്‍, കെ.എം. കുഞ്ഞിരാമന്‍, പി.കെ. മൂസ, പി.പി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
1973 - At the 50th anniversary celebration of SSLC batch, A.K. Padmanabhan was honored at paleri