ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം.

കാനാല്‍ തുറക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധി സംഘം പേരാമ്പ്ര ഇറിഗേഷന്‍ എക്‌സ് ഇ. ദീപയെ സന്ദര്‍ശിച്ചു.
കനാല്‍ ഉടന്‍ തുറക്കാനുള്ള നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ശ്രീഷ ഗണേഷ്, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, ഇ.കെ. സുബൈദ, എ. ബാലകൃഷ്ണന്‍, പി. മുംതാസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
മെയ് 3 ന് കനാല്‍ തുറക്കുമെന്ന് എക്‌സ് ഇ ദീപ ഉറപ്പ് നല്‍കി.
The problem of drinking water must be solved; People's representative group wants to open the canal at cheruvannur