പേരാമ്പ്ര: ബിജെപി കടിയങ്ങാട് ഏരിയ കമ്മിറ്റി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കെട്ടിട നികുതിയും ലൈസന്‍സ് ഫീസും പതിന്‍മടങ്ങ് കൂട്ടിയും, ത്രിതല പഞ്ചായത്തുകള്‍ നല്‍കേണ്ട ആനുകൂല്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി കടിയങ്ങാട് ഏരിയ കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
മാര്‍ച്ച് ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ചാമക്കാല കോളനിയിലും, കരിങ്കണ്ണി മീത്തല്‍ പ്രദേശത്തും കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം സംഭരിക്കുമ്പോഴും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് തറമല്‍ രാഗേഷ് പറഞ്ഞു.
ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനം ചിലര്‍ തടസ്സപെടുത്തിയത് പരിഹരിക്കാന്‍ പോലും ബന്ധപെട്ടവര്‍ തയ്യാറാവാത്തത് കുടിവെള്ളം കിട്ടാത്തപ്രദേശ വാസികളോടുള്ള വെല്ലുവിളിയാണെന്ന് രാഗേഷ് ആരോപിച്ചു.
ലൈജു വേലായുധന്‍ അധ്യക്ഷത വഹിച്ചു. കെ.എം സുധാകരന്‍, സി.കെ. ലീല, ഇ.ടി. ബാലന്‍, എന്‍.എം. രവീന്ദ്രന്‍, ടി.എം. ഹരിദാസ്, കുനിയില്‍ ശ്രീധരന്‍, ചന്ദ്രന്‍ ചക്കുളങ്ങര, കെ.കെ. രമീഷ് എന്നിവര്‍ സംസാരിച്ചു.
സി. പ്രമോദ്, എം.കെ. ശശീന്ദ്രന്‍, റീന എന്നിവര്‍ നേതൃത്വം നല്‍കി.
Government challenges the common man; The BJP at kadiyangad