ചെറുവണ്ണൂര്‍: കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം ഇ.കെ. സുബൈദ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, ആര്‍.പി. ഷോഭിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ടിസിസി സെക്രട്ടറി അര്‍ജുന്‍ സാരംഗി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് ട്രഷറര്‍ മനുമോന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ആദ്യ ദിനം തണ്ടര്‍ ലയണ്‍സ് വട്ടോളി ഫൈനലില്‍ പ്രവേശിച്ചു.
Organized Teachers Cricket League match at cheruvannur