ചെറുവണ്ണൂര്‍: കൃഷ്ണ ബ്രദേഴ്‌സ് എകരൂല്‍ പ്രഥമ ടീച്ചേഴ്‌സ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍മാര്‍.

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ മാനേജര്‍ ടി.കെ. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ ട്രോഫിയ്ക്കു വേണ്ടിയുള്ള കോഴിക്കോട് ജില്ലാ ടീച്ചേഴ്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തിലാണ് കൃഷ്ണ ബ്രദേഴ്‌സ് എകരൂല്‍ വിജയികളായത്.
ഫൈനലില്‍ തണ്ടര്‍ ലയണ്‍സ് വട്ടോളിയെയാണ് തോല്‍പ്പിച്ചത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം ശ്രീഷ ഗണേഷ് വിജയികള്‍ക്കുള്ള ഉപഹാരം നല്‍കി.
കടത്തനാട് രാജാസ് എച്ച്എസ്എസിലെ രജില്‍ ടൂര്‍ണമെന്റിലെ താരമായും, ചോറോട് ജിഎച്ച്എസ്എസിലെ ജിതേഷ് മികച്ച ബാറ്റ്‌സ്മാന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
2 ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 106 ഓളം അധ്യാപകരാണ് മത്സരത്തില്‍ പങ്കെടുത്തത്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ വെച്ചാണ് ആവേശകരമായ ടൂര്‍ണമെന്റ് നടന്നത്. ടിസിസി കോഴിക്കോട് ആണ് മത്സരം സംഘടിപ്പിച്ചത്.
ഏണെസ്റ്റോ, അര്‍ജുന്‍ സാരംഗി, മനു മോന്‍ മഠത്തില്‍ തുടങ്ങിയവര്‍ സമ്മാനധാന ചടങ്ങിന് നേതൃത്വം നല്‍കി.
Krishna Brothers Ekarul Pratham Teachers Cricket League Champions at cheruvannur