മേപ്പയ്യൂര്‍: കരളലിയിപ്പിക്കുന്ന കാഴ്ചയുമായി മേപ്പയ്യൂര്‍ മഠത്തുംഭാഗത്ത് ഒരു നായ കിടക്കുന്നത് ദിവസങ്ങളായി. ഒന്നനങ്ങാന്‍ പോലും ആകാതെ ജീവന്റെ തുടിപ്പുമായി കഴിയുന്ന നായയെ കാണുമ്പോള്‍ ആരുടെയും ഉള്ളൊന്നു പിടിയും.

ദിവസങ്ങള്‍ക്കു മുന്‍പ് ഏതോ വണ്ടയിടിച്ച് പുറകുവശം തളര്‍ന്നാണ് നായ റോഡരികില്‍ കിടന്നത്. അതിനു നില്‍ക്കാനോ നടക്കാനോ കഴിയാതെ ഇഴഞ്ഞായിരുന്നു അവിടെയെത്തിയത്.
നായയുടെ ദയനീയാവസ്ഥ കണ്ട് പരിസരവാസികളില്‍ ചിലര്‍ അതിനു ഭക്ഷണവും വെള്ളവും നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും നായയുടെ സ്ഥിതി ദയനീയമായി. പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി.
16 ദിവസത്തോളമായി ദുരിതത്തിലായ നായയുടെ അവസ്ഥ പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോള്‍ അവരും കൈമലര്‍ത്തി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
മൃഗാശുപത്രിയില്‍ നിന്നും രണ്ടു തവണ വന്ന് ഇഞ്ചക്ഷന്‍ അടിച്ചെങ്കിലും ദുരിതത്തില്‍ തന്നെയാണ് നായയുടെ അവസ്ഥ. പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് അതിനെ കുളിപ്പിക്കുകയും ദുര്‍ഗന്ധം അകറ്റാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
പല സ്ഥലങ്ങളില്‍ നിന്നുള്ള മൃഗസ്‌നേഹികളുമായി ഇവര്‍ ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി എവിടെ നിന്നും കിട്ടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയെ ദയാവധം ചെയ്ത് ഈ ദുരിതത്തില്‍ നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Days since the dog began to lie down with a heart-stopping sight and the pulse of life; How will this misery end?