പാലേരി : ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പാറക്കടവ് ഫസ്റ്റ് അംഗനവാടിയിലെ ഹെല്‍പ്പര്‍ കെ. പ്രേമലതക്ക് യാത്രയയപ്പ് നല്‍കി.

അംഗനവാടി പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം എം.കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം സെഡ്.എ. സല്‍മാന്‍, കിഴക്കയില്‍ ബാലന്‍, കെ. ബാലന്‍ നായര്‍, ഹരീന്ദ്രന്‍ വാഴയില്‍, വി. കുഞ്ഞമ്മദ്, എ.പി. മൂസ്സ, എം.കെ. ഖാസിം, ആശാവര്‍ക്കര്‍ ശ്രീജ, രാധാമണി, സുജ, ജസ്‌ന മുനീര്‍ എന്നിവര്‍ സംസാരിച്ചു.
അംഗനവാടി വര്‍ക്കര്‍ കെ.പി. ഷൈമ സ്വാഗതം പറഞ്ഞ ചടങ്ങിന് സൗദ മുസ്താഫ് നന്ദിയും പറഞ്ഞു.
Parakkadav First Anganwadi Helper K. Farewell to Premalatha