ചക്കിട്ടപാറ: ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കിയ സ്റ്റുഡന്റ് മാര്‍ക്കറ്റാണ് ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചത്.
ചക്കിട്ടപാറ ത്രിവേണി തല ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പി.എം. അഭിലാഷ് അധ്യക്ഷത വഹിച്ചു.
അദ്ധ്യയന വര്‍ഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതി ആരംഭിച്ചത്.
ത്രിവേണി നോട്ട് ബുക്കുകള്‍ക്ക് പുറമെ വിവിധ കമ്പിനികളുടെ ഗുണമേന്‍മയേറിയ പഠനനോപകരണങ്ങള്‍ വിലക്കുറവില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
യുനിറ്റ് ഇന്‍ ചാര്‍ജ്ജ് പ്രകാശ് കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. ശ്രീനാഥ് നന്ദിയും പറഞ്ഞു.
Student Market started functioning at Chakkittapara Triveni Super Market