പേരാമ്പ്ര: വെള്ളിയൂരിലെ നിര്‍ധന കുടുംബത്തിന് മുഹൈസ് ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നു.

വീട് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം വെള്ളിയൂര്‍ ജുമാ മസ്ജിദ് ഖത്തീബ് മുബഷിര്‍ വാഫി നിര്‍വ്വഹിച്ചു. പ്രസിഡന്റ് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ഇ.ടി. മുഹമ്മദ് കോയ, എസ്.കെ. ലത്തീഫ്, എടവന ഖാലിദ്, ഇ.ടി. അബ്ദുല്‍ അസീസ്, ഹംസ മാവിലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
മുഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭവന നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ഇ.ടി. ഹമീദ് നന്ദിയും പറഞ്ഞു.
Muhais Foundation is a helping hand for needy families at velliyoor