കുറ്റ്യാടി: പെരുവയല്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ തീരദേശ റോഡുകളുടെ നവീകരണത്തിനായി 66.70 ലക്ഷം രൂപ അനുവദിച്ച് നവീകരിക്കുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെരുവയല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പൂക്കാട് പെരുവയലില്‍ വച്ച് നടന്ന ചടങ്ങില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Peruwayal road work was inaugurated