പേരാമ്പ്ര: കൂത്താളി തെരു മഹാഗണപതി ക്ഷേത്ര പുന പ്രതിഷ്ഠാദിന മഹോത്സവം മെയ് 18 19 20 തീയതികളില്‍ നടത്തുന്നു.

ബ്രഹ്മശ്രീ തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് പരിപാടി നടത്തുക.
മെയ് 18 ന് പ്രസാദ സദ്യയ്ക്കുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര പിലാക്കുല്‍ തറ പരിസരത്തുനിന്ന് ആരംഭിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
ദീപാരാധനയും തെരു വാദ്യ സംഘം അവതരിപ്പിച്ച പഞ്ചാരിമേളവും ബാലുശ്ശേരി കോട്ട പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യവും തുടര്‍ന്ന് മേഗാ തിരുവാതിരയും തെരു ക്ഷേത്ര മൈതാനിയില്‍ നടന്നു.
മെയ് 19 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും ഷുഗര്‍ ബ്ലഡ് പ്രഷര്‍ ടെസ്റ്റുകളും വിവിധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാണ്.
വൈകിട്ട് 6 മണിക്ക് ദീപാരാധനയില്‍ തെരു വാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഉണ്ടായിരിക്കും.
രാത്രി 8 മണിക്ക് ചലച്ചിത്രതാരം രഞ്ജു ചാലക്കുടിയും ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ദേവനശ്രീയയും ചേര്‍ന്ന് നയിക്കുന്ന പയ്യന്നൂര്‍ എസ്എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള.
19, 20 തീയതികളില്‍ ഉച്ചയ്ക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും. മെയ് 20 ശനിയാഴ്ച കാലത്ത് ഗണപതി ഹോമം. നവകം. പഞ്ചഗവ്യം, കലശപൂജ. കലശാഭിഷേകം തുടങ്ങിയ ക്ഷേത്ര ചടങ്ങുകളും നടക്കും.
വൈകിട്ട് 6 മണിക്ക് ഗുരു പൊന്നരം ചന്ദ്രന്‍ നയിക്കുന്ന ചെണ്ടമേളം. 6.30 ന് സഹസ്രദീപ സമര്‍പ്പണം.
വൈകീട്ട് 7 മണിക്ക് കളര്‍ ഡിസ്‌പ്ലേ വെടിക്കെട്ട്. രാത്രി 7.30 ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
Koothali Theru Mahaganapathi Temple is organizing a re-consecration day mahothsavam