കൊയിലാണ്ടി : ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി ക്ലീന്‍ ഫ്രൂട്ട്‌സ് വെജിറ്റബിള്‍ മാര്‍ക്കറ്റ് അംഗീകാരത്തിന് കൊയിലാണ്ടി മുന്‍സിപ്പല്‍ മാര്‍ക്കറ്റ് അര്‍ഹമായി.

കോഴിക്കോട് ജില്ലയില്‍ ആദ്യ ക്ലീന്‍ ഫ്രൂട്ട്‌സ് വെജിറ്റബിള്‍ മാര്‍ക്കറ്റ് എന്ന പദവിക്കാണ് കൊയിലാണ്ടി മാര്‍ക്കറ്റ് അര്‍ഹമായത്.
മാര്‍ക്കറ്റിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ലൈസെന്‍സ് ഉണ്ടായിരിക്കുക, എല്ലാ ജീവനക്കാരും ഭക്ഷ്യ മാനദണ്ഡങ്ങളെ പറ്റിയും പച്ചക്കറി പഴവര്‍ഗങ്ങളിലെ മായത്തെ പറ്റിയും ബോധവാന്മാരായിരിക്കുക, വൃത്തിയുള്ള അന്തരീക്ഷത്തില്‍ പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ വിപണനം നടത്തുക എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഫോസ്റ്റാക് എന്ന പേരിലുള്ള ഭക്ഷ്യസുരക്ഷ പരിശീലനം കരസ്ഥമാക്കുകയും ചെയ്തു.
ഇതിനു ശേഷം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകൃത എജന്‍സിയുടെ ഓഡിറ്റിനു വിധേയമായതിന് ശേഷമാണ് പ്രസ്തുത അംഗീകരം കരസ്ഥമാക്കിയത്.
കൊയിലാണ്ടി മാര്‍ക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികളുടെയും കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് സര്‍ട്ടിഫിക്കേറ്റ് നേടാന്‍ സാധിച്ചത്.
ഫുഡ് സേഫ്റ്റി കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ വിജി വിത്സണ്‍, കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. നിയാസ്, ജനറല്‍ സെക്രട്ടറി കെ.പി. രാജേഷ്, ട്രഷറര്‍ കെ. ദിനേശന്‍, സെക്രട്ടറി പി.കെ. മനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Koilandi Municipal Market has been awarded Clean Fruits and Vegetable Market recognition