കൊയിലാണ്ടി: പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും കെട്ടിട നിര്‍മ്മാണഫീസ് വര്‍ധനവിനെതിരെയും ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു.

ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം ടി.പി. ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. അഴിമതിയിലും ജനവിരുദ്ധതയിലും ധൂര്‍ത്തിലും റെക്കോര്‍ഡിട്ട് മുന്നേറുന്ന സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കയാണെന്നും ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ലോകത്ത് മറ്റെവിടെയും കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടനിര്‍മാണ ഫീസ് കുത്തനെ കൂട്ടിയും പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വര്‍ധിപ്പിച്ചു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പകല്‍ കൊള്ളയാണ് പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ടി.പി. ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്കിഷ് അധ്യക്ഷത വഹിച്ചു.
ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.വി. സുരേഷ്, വായനാരി വിനോദ്, അഡ്വ എ.വി. നിധിന്‍, കെ.കെ. വൈശാഖ്, അഭില്‍ അശോക്, ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് ടി.പി. പ്രീജിത്ത്, സി. നിഷ, രജീഷ് തൂവക്കോട്, രവി വല്ലത്ത്, കെ.പി. മനോജ്, കെ.കെ. സുമേഷ്, സി.ടി. രാഘവന്‍, വി.കെ. സുധാകരന്‍, സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
The BJP Koyilandi Mandal Committee has organized a public gathering