നടുവണ്ണൂര്‍: രാമുണ്ണിമാസ്റ്റര്‍ ഗ്രന്ഥാലയം ബാലവേദിയും എഎസ്‌കെഎസ് നടുവണ്ണൂരും സംയുക്തമായി നാടകക്കളരി സംഘടിപ്പിച്ചു.

പി. ബാലകൃഷ്ണന്‍ നഗറില്‍ (ഗ്രീന്‍ പരേ സെയില്‍) സിനിമ - സീരിയില്‍ - നാടക രചയിതാവ് പ്രദീപ് കുമാര്‍ കാവുന്തറ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍. ആലി അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസമായി നടക്കുന്ന നാടകക്കളരിയിലെ 60 കുട്ടികള്‍ക്ക് നാടക പ്രവര്‍ത്തകനായ ലിനീഷ് നരയംകുള പരിശീലനം നല്‍കി.
ടി.സി. സുരേന്ദ്രന്‍, കാവില്‍ പി. മാധവന്‍, എന്‍.കെ. സലിം, ബാലകൃഷ്ണന്‍ മേപ്പാടി, കവി യൂസഫ് നടുവണ്ണൂര്‍, വി. രാജു എന്നിവര്‍ നാടകക്കളരി സന്ദര്‍ശിച്ചു.
നാടകക്കളരിയുടെ സമാപനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അഖില്‍ തിരുവോട്, ശ്രീജേഷ് കാവില്‍, പി.വി. ശാന്ത എസ്.എസ്. ഫിദല്‍ എന്നിവര്‍ സംസാരിച്ചു.
എന്‍. ഷിബീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സദാനന്ദന്‍ ഗോര്‍ണിക്ക നന്ദിയും പറഞ്ഞു.
Ramunnimaster Granthalayam Balavedi and ASKS Naduvannur jointly organized Natakakalari