ഒരുമയുടെ പലമ കുടുംബശ്രീ ജില്ലാ കലോത്സവം കൊയിലാണ്ടിയില്‍

ഒരുമയുടെ പലമ കുടുംബശ്രീ ജില്ലാ കലോത്സവം കൊയിലാണ്ടിയില്‍
May 20, 2023 05:25 PM | By SUBITHA ANIL

കൊയിലാണ്ടി: ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നു. പുതിയ കാലഘട്ടത്തിനനുസൃതമായും അയല്‍ക്കൂട്ടാംഗങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും നൂതന പ്രവര്‍ത്തന രീതി ശാസ്ത്രം രൂപകല്‍പന ചെയ്യുന്ന പ്രക്രിയയിലാണ് കുടുംബശ്രീ.

പുതിയ കാലഘട്ടത്തില്‍ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം സൃഷ്ടിക്കുകയെന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനും അവരുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പേരില്‍ വിപുലമായ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ 2 വര്‍ഷം അരങ്ങ് കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം എഡിഎസ് തലം മുതല്‍ താലൂക്ക് തലം വരെ വിപുലമായ രീതിയില്‍ വന്‍ ജന പങ്കാളിത്തത്തോടെ അരങ്ങ് കലാമത്സരങ്ങള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്.

സംസ്ഥാന കുടുംബശ്രീ കലോത്സവത്തിന് മുന്നോടിയായി കുടുംബശ്രീ ജില്ലാതല അരങ്ങ് കലോത്സവം 2023 മെയ് 23,24 തിയ്യതികളില്‍ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുകയാണ്. ഓഫ് സ്റ്റേജ് മത്സരങ്ങള്‍ മെയ് 20 ന് കൊയിലാണ്ടി ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും.

ജില്ലയിലെ നാല് താലൂക്ക് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിവിധ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നായി 500 ഓളം കലാകാരികള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.

2023 മെയ് 23 ന് രാവിലെ കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അരങ്ങ് 2023 ന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 201 അംഗ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മെയ് 22 ന് വൈകുന്നേരം 4 മണിക്ക് ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കുന്ന വിളംബര ജാഥ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കലവറ നിറയ്ക്കല്‍ എന്നി പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സംഘടക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ ആയ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, സംഘടക സമിതി സാമ്പത്തിക ചെയര്‍മാന്‍ ആയ കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, സംഘടക സമിതി പ്രോഗ്രാം കണ്‍വീനര്‍ ആയ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു, സംഘടക സമിതി മീഡിയ ചെയര്‍പേഴ്‌സണ്‍ ആയ കൊയിലാണ്ടി നഗരസഭ കൗന്‌സിലര്‍ രത്‌നവല്ലി, സംഘടക സമിതി മീഡിയ കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ എന്‍.എസ്. വിഷ്ണു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.ടി. ബിജേഷ്, കുടുംബശ്രീ സിഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വിപിന, സംഘടക സമിതി മീഡിയ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ പി.എം. അശ്വിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Oruma's Palama Kudumbashree District Arts Festival at Koilandi

Next TV

Related Stories
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

May 11, 2025 12:17 AM

രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

May 10, 2025 11:40 PM

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി കളമശ്ശേരി പൊലീസ്...

Read More >>
മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

May 10, 2025 04:52 PM

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ...

Read More >>
കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

May 10, 2025 03:26 PM

കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

കാസ്‌ക കാവിലിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവവും, ചക്കവിഭവ നിര്‍മ്മാണ പരിശീലനവും...

Read More >>
Top Stories