ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കുറത്തിപ്പാറ നിവാസികളുടെയും മരുതോങ്കര ഗ്രാമപഞ്ചായത്തിലെ സെന്റര്‍ മുക്ക് നിവാസികളുടെയും വളരെ കാലമായുള്ള സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്.

ചക്കിട്ടപ്പാറ പഞ്ചായത്തിനെയും മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പാലത്തിന്റെ പണി സില്‍ക്ക് ഏറ്റെടുക്കുകയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ലിനി സിസ്റ്ററിന്റെ ഓര്‍മ്മയ്ക്കായി ലിനി സിസ്റ്റര്‍ മെമ്മോറിയല്‍ സ്റ്റീല്‍ പാലം എന്ന് പാലത്തിന് നാമകരണം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു, സില്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, മരുതോങ്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബുരാജ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസുകുട്ടി, എം.എം. പ്രദീപന്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.സി. സുരാജന്‍, പി.സി. ഷാജു, ബോസ് താതകുന്നേല്‍, ജോബി ഇടച്ചേരി, അഡ്വ: ജയ്‌സണ്‍ വെട്ടിക്കല്‍, രാജീവ് തോമസ്, സബിന്‍ ആണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം ലൈസ് ജോര്‍ജ് നന്ദിയും പറഞ്ഞു.
Kurathipara Center Muk Lini Sister Memorial Steel Bridge has become a reality at chakkittapara