മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മുള്ളന്‍ കണ്ടി അയ്യങ്ങാട്ട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മറ്റി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മുള്ളങ്കണ്ടി - അയ്യങ്ങാട്ട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങി എട്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയാത്ത മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കെതിരെയും, അശാസ്ത്രീയമായ രീതിയില്‍ പൈപ്പ് ലൈന്‍ ഇട്ടതിന് എതിരെയുമാണ് ധര്‍ണ്ണ നടത്തിയത്.
കിഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ ധര്‍ണ്ണ അന്‍വര്‍ ഷാ നൊച്ചാട് ഉദ്ഘാടനം ചെയ്തു. കിഴ്‌പ്പോട്ട് പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.
കെ.എം.എ. അസീസ്, സി.എം. ബാബു, കീഴ്‌പ്പോട്ട് മൊയ്തീന്‍, മുജീബ് കോമത്ത്, എ.കെ. നിസാര്‍, ഇസ്മായില്‍ കിഴ്‌പ്പോട്ട്, സെറീന ഒളോര, കെ.കെ. അമ്മത്, പി. അസ്സയിനാര്‍ എന്നിവര്‍ സംസാരിച്ചു.
The drinking water project was not completed; Muslim League Panchayat Office organized dharna at meppayoor