കൂത്താളി: കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ടി.വി. മുരളിയുടെ 'പേറ്റിച്ചി' നോവല്‍ ചര്‍ച്ച ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.
ഏത് കാലഘട്ടത്തിലും സ്ത്രീ വിരുദ്ധതയും അപമാനിക്കപെടലും തുടര്‍കഥയാവുമ്പോള്‍ അത്തരം സാമൂഹ്യ പശ്ചാത്തലമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി അഭിപ്രായപെട്ടു.
കാലങ്ങള്‍ക്കപ്പുറമുള്ള യഥാര്‍ഥ്യങ്ങള്‍ വരച്ചു കാട്ടുന്ന സ്ത്രീപക്ഷ എഴുത്തിന്റെ പ്രസക്തിയും ആ ഓര്‍മ്മപ്പെടുത്തലുകളും സമൂഹത്തിനുള്ളവലിയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സി.പി. പ്രകാശന്‍ അധ്യക്ഷ്യത വഹിച്ചു. മോഹനന്‍ പുതിയോട്ടില്‍, പി.ടി. സുനില്‍ കുമാര്‍, ടി.വി. ശ്രീധരന്‍, സി.പി. നാരായണന്‍, എം.കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
Increasing relevance of feminist writing; Jayachandran Mokeri ay koothali